Category: കാത്തുകാത്തേകനായ്

കാത്തുകാത്തേകനായ് നിന്‍ വരവോര്‍ത്ത് ഞാന്‍

കാത്തുകാത്തേകനായ് നിന്‍ വരവോര്‍ത്ത് ഞാന്‍  നാളെത്രനീക്കിയെന്‍ യേശു ദേവാ.. കാണുംപ്രപഞ്ചമോ മാറുമെന്നാകിലും മാറാത്തവാക്ക് നീ തന്നതല്ലോ സംസാരസാഗരേ നീന്തി നീന്തി ഞാന്‍  സന്താപത്താലുഴന്നീടുന്നയ്യോ സന്തോഷമേകുവാന്‍ നിന്‍ കൂടെ വാഴുവാന്‍  സൗന്ദര്യ പൊന്‍മുഖം കണ്ടിടുവാന്‍  സ്വന്തമായ് ഒന്നുമേ കാണുവാന്‍ ഇല്ലിതില്‍  സ്വന്തമായ് നീ മതി യേശു ദേവാ… ബന്ധുക്കള്‍ മിത്രരും അന്ത്യസമയമേ  പിന്തിരിഞ്ഞിടുമാ ശോകരംഗം  ആശ്വാസമേകുക വിശ്വാസനായകാ  നശ്വരനാടകമാണീ ലോകം  ആശിഷമേകുക എന്‍ ശ്വാസം പോംവരെ …