Category: കരംപിടിച്ചു നടത്താന്‍

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്കലങ്ങിടേണ്ട മനമേ.. കാരുണ്യ കടലീശന്‍ കാല്‍ വഴുതാതനിശംകണ്മണി പോലെന്നെ കാത്തു പാലിച്ചവന്‍കരുതി നടത്തിടുമേ … കാണാതെ പോയ എന്നെ  കര്‍ത്താവ് കണ്ടെടുത്തുകദനങ്ങള്‍ അകറ്റിയെന്‍ കരുമന തീര്‍ത്തെന്നെകരുത്തോടെ നടത്തിയല്ലോ.. കാര്‍മുകില്‍ ഏറിടുമ്പോള്‍ കടലല ഉയര്‍ന്നിടുമ്പോള്‍കടലിന്മേല്‍ നടന്നവന്‍ കരത്തില്‍ വഹിച്ചുകനിവോടെ കാത്തിടുമേ കാഹളം മുഴങ്ങിടാറായ്  കര്‍ത്താവ് വന്നിടാറായ്കണ്ണീരില്ലാവീട്ടില്‍ കാന്തനോടൊത്ത്  ഞാന്‍കാലമെല്ലാം വസിക്കും രചന: രാജന്‍ വര്‍ഗീസ്‌ആലാപനം: എലിസബത്ത്‌ രാജു