ആശ്രയം യേശുവില്‍ എന്നതിനാല്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍
ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍
ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍
ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍

കാരിരുള്‍ മൂടും വേളകളില്‍
കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍
കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍
കരുണ നിറഞ്ഞവന്‍ കാക്കുമെന്നെ

തന്നുയിര്‍ തന്ന ജീവ നാഥന്‍
എന്നഭയം എന്‍ നാള്‍ മുഴുവന്‍
ഒന്നിനും തന്നിടം എന്നിയെ വേറെങ്ങും
ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം

കാൽവരി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധി കർത്താവായ് വാഴുന്നവൻ – വാഴുന്നവൻ

ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളൂ – മന്നിലുള്ളൂ

രചന: എം. ഇ ചെറിയാൻ
ആലാപനം: കുട്ടിയച്ചന്‍

Scroll to Top