Song

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍

എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും
ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍

മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍

ഭൂമയര്‍ക്കുള്ള സ് നേഹം നീങ്ങിപ്പോകുമ്പോള്‍
ക്ഷാമമേശിടാത്ത സ് നേഹമുണ്ട് സ്വര്‍ഗ്ഗത്തില്‍

ഉള്ളിലാകുല ചിന്തയുള്ള മര്‍ത്ത്യരെ
വല്ലഭന്റെ കണ്‍കളുണ്ടീ കല്ലു പാതയില്‍

തന്‍ കരുണയോ പൂര്‍ണ്ണമാണ് സാന്ത്വനം
ചെയ് വതിനു നാഥനടുത്തുണ്ട് നിര്‍ണ്ണയം

പ്രാര്‍ത്ഥനയ്ക്കവന്‍ മുന്‍പില്‍ സ് തോത്രമോടു നാം
എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിന്‍

വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും നാള്‍ കഴിക്കുവിന്‍


രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിൻ

Most Popular

To Top