Kester

ഹീന മനു ജനനം എടുത്ത

ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്പൂ
ഏറ്റു കൊള്ളവനെ തള്ളാതെ ..

കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു
മുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍
നിന്ദയും പീഡയും ദുഷിയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്‌
കരുണയായ് നിന്നെ വിളിച്ചീടുന്നു…

തല ചായ്ക്കുവാന്‍ സ്ഥലമില്ലാതെ
ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ
ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ
അരുമ രക്ഷകന്‍ ഏകനായ്‌ മരിച്ചു
ആ പാടുകള്‍ നിന്‍ രക്ഷക്കെ..

ആലാപനം: കെസ്റ്റര്‍

Most Popular

To Top