Afsal

ഹാ മനോഹരം യാഹെ നിന്റെ ആലയം

ഹാ മനോഹരം യാഹെ നിന്റെ ആലയം
എന്തോരാനന്ദം തവ പ്രാകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നു, ഹല്ലെലുയ്യ പാടും ഞാന്‍

ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല, നേരായ് നടപ്പവര്‍ക്ക്

ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന്‍ നന്മകളെ ഓര്‍ത്തു പാടി സ്തുതിച്ചിടുന്നു

ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്റെ ആലയെ
ഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍
കണ്ണുനീരും കഴുമരമെല്ലാം മാറ്റും അനുഗ്രഹമായ്‌

ആലാപനം: അഫ്സല്‍
പശ്ചാത്തല സംഗീതം: സാബു ആന്റണി

Most Popular

To Top