Binoy Chacko

ഹാ എന്തിനിത്ര താമസം

ഹാ എന്തിനിത്ര താമസം പോന്നേശു രാജനെ
ഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ, എന്നാത്മ നാഥനെ,
ഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേ

കഷ്ടങ്ങള്‍ ഏറുന്നേശുവേ ദു:ഖങ്ങളും സദാ
ദുഷ്ടന്മാരാല്‍ വിശുദ്ധരയ്യോ വീഴുന്നേ പരാ
നീ താമസിക്കല്ലേ, നീ താമസിക്കല്ലേ
നിന്‍ സ്വന്ത നാട്ടില്‍ ചേര്‍ക്കുവാന്‍ നീ താമസിക്കല്ലേ

നിന്‍ കൈയ്യില്‍ ഞാനിതാ വസിക്കുന്നോര്‍ മണ്‍പാത്രം പോല്‍
നിന്നിഷ്ടത്താല്‍ സമ്പൂര്‍ണ്ണരൂപമാക്കിത്തീര്‍ക്കുക
ഞാന്‍ പാനം ചെയ്യുമേ ഞാന്‍ പാനം ചെയ്യുമേ
നിന്നിഷ്ടം വന്‍ കൈപ്പാകിലും ഞാന്‍ പാനം ചെയ്യുമേ

ആലാപനം: ബിനോയ് ചാക്കോ

The Latest

To Top