Kuttiyachan

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക്

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓര്‍ക്കിലെന്‍ ഉള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും

ഹാ! എന്റെ ഭാഗ്യം അനന്തമേ
ഇതു സൌഭാഗ്യ ജീവിതമേ

കണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വണ്ണം വിശേഷമായുദിക്കും
ജീവകിരീടം എന്‍ ശിരസ്സില്‍ കര്‍ത്തന്‍ വച്ചിടും ആ സദസ്സില്‍

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് വര്‍ണ്ണിപ്പാന്‍ ത്രാണി ഇല്ലെനിക്ക്
മഹത്വ ഭാഗ്യം തന്നെയിത് സമത്തിലൊന്നും ഇല്ലിഹത്തില്‍

രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

The Latest

To Top