Albert Vijayan

സ്‌തോത്രം സ്‌തോത്രം

സ്‌തോത്രം സ്‌തോത്രം
സ് തോത്ര സംഗീതങ്ങളാല്‍
കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍

പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍
പാരം വലഞ്ഞ എന്നെ
തേടി വന്നു ജീവന്‍ തന്നു
നേടി എടുത്തിടയന്‍

ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചും
ലഭിച്ചെനിക്കായതിനാല്‍
ഭാഗ്യവാനായ്‌ പാര്‍ത്തിടുന്നു
ഭാവി പ്രത്യാശയോടെ

വല്ലഭനേശുവിന്‍ വന്ദിത നാമം
വര്‍ണ്യമല്ലെന്‍ നാവിനാല്‍
കീര്‍ത്തിക്കും ഞാന്‍ സ്‌തോത്രം ചെയ്യും
കീര്‍ത്തനം പാടിടും ഞാന്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഗാനം ലഭ്യമാണ്

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

The Latest

To Top