സ്‌തോത്രം സദാ പരനേ

സ്‌തോത്രം സദാ പരനേ – തിരുനാമം
വാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍
ധാത്രിയിലെ മര്‍ത്യ ഗോത്രമശേഷമായ്
കീര്‍ത്തിക്കും നിന്നുടെ കീര്‍ത്തിയെഴും നാമം

സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവ
സന്നിധി തന്നില്‍ നിന്നു
പങ്കമെഴുന്ന നിന്‍ തങ്ക നാമം വാഴ്ത്തി
സങ്കടമെന്യേ സംസേവ ചെയ്യുന്നവര്‍

ജീവനറ്റോരുലകം ഇതിനു നിന്‍
ജീവനരുളീടുവാന്‍
ദ്യോവിന്‍ മണിവിളക്കായിരുന്നുള്ള നിന്‍
പാവന സൂനുവെ ഭൂവിലയച്ചതാല്‍

രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top