Afsal

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ
നിന്നോട് തുല്യനാരുമില്ല
സൃഷ്ടിക്കും മുന്നമേ നീ ഉന്നതന്‍
എന്നേയ്ക്കും വാണിടുന്ന രാജനായ്

You are the only wonder holy
Merciful & mighty
We bow before & worship you oh! Lord!
Oh! you are the only one!

ആഴിയിന്‍ ഓളങ്ങള്‍ക്ക് കവിയാനാവാതെ
അതിരാക്കി മണലിനെ കരയില്‍ വച്ചവന്‍
തന്നുള്ളം കൈകൊണ്ടു വെള്ളമളക്കുന്നോന്‍
ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കുന്നോന്‍

വായിലെ വാക്കുകളാല്‍ ഉലകം നിര്‍മ്മിച്ചോന്‍
ഉള്ളത്തിന്‍ നിനവുകള്‍ നന്നായറിയുന്നോന്‍
ശാശ്വത വാസിയും ഉയര്‍ന്നവനും
തന്നുടെ ഭുജത്തിനാല്‍ നമ്മെ നടത്തുന്നോന്‍

രചന: ജോയ് ജോണ്‍
ആലാപനം: വി. ജെ. ട്രാവന്‍
പശ്ചാത്തല സംഗീതം: അഫ്സല്‍

The Latest

To Top