Kuttiyachan

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ
നിന്‍ ഹിതം ചെയ്തോനാം നിന്‍ സുതനെപ്പോലെ
ഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍

എന്‍ ദൈവമേ നിന്നിഷ്ടം ചെയ്യുവാന്‍
വന്നിടുന്നെ ഞാനിന്നു മോദമായ്‌
എന്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേ
നിന്റെ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണേ

നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള നിന്‍
ഹിതമെന്തെന്നു ഞാന്‍ അറിയുവാന്‍
എന്‍ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം

ആരുമറിയാത്ത ശ്രേഷ്ഠ ഭോജനം
ഞാന്‍ കുടിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികക്കുന്നതെന്റെ ആഹാരം

എന്റെ കഷ്ടങ്ങള്‍ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാന്‍ യാഗമാക്കുന്നു
എന്നെ തകര്‍ത്തീടാന്‍ താതനിഷ്ടമെങ്കില്‍
തന്‍ ഹിതമെന്നില്‍ സമ്പൂര്‍ണ്ണമാകട്ടെആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

Most Popular

To Top