Kester

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ
പാപബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയ നാഥാ

സന്തോഷമെന്നും പേയിന്‍ വഴി നടന്നേ
അത് ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നെ

ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്‍
അത് ഏറെ തുമ്പം തന്നതാല്‍ ഭയന്ന് വന്നെ

ലോകം തുണയ്ക്കുമെന്ന് ചേര്‍ന്നിരുന്നെ
അതില്‍ ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേ

കായം ബലം സുഖവും കരത്തില്‍ വച്ചേ
ഇതില്‍ കാഴ്ചയായ് നിത്യമെന്നില്‍ ദാ വരുന്നേ

ദേഹം ജീവനും നിന്‍ മുന്‍പില്‍ കാഴ്ച വച്ചേ
ഇനി ചെയ് വേന്‍ നിന്‍ തിരു മനം പോലെയെന്നും

ശക്തി പ്രാപ്തി ധനവും കാഴ്ച വച്ചേ
തിരു സന്തോഷം നേടുവാന്‍ ഞാന്‍ അടുത്ത് വന്നേന്‍

താങ്ങി നടത്തേണം രക്ഷ കര്‍ത്താവേ
പാരം തളര്‍ന്നിതാ വന്നിടുന്നെ ദയവാനേ

രചന: മോശെ വത്സലം
ആലാപനം: കെസ്റ്റര്‍

Most Popular

To Top