Elizabeth Raju

സ്നേഹിതര്‍ മാറിടും നേരത്തും

സ്നേഹിതര്‍ മാറിടും നേരത്തും മാറാതെ
സ്നേഹിക്കും നീമാത്രം എന്‍ യേശുവെ 
എത്ര നല്‍ സ്നേഹിതന്‍ മാറാത്ത വല്ലഭന്‍
എന്നെന്നും നീ മതി സ്നേഹിതനായ്

ഈ ലോകം തന്നിടും തോരാത്ത കണ്ണുനീര്‍
തീര്‍ന്നിടും ഒരുനാളില്‍ നിന്‍ സവിധേ
നിന്‍ മാര്‍വില്‍ ചാരിടും നിമിഷത്തില്‍ തീര്‍ന്നിടും
എന്‍ കണ്ണുനീരെല്ലാം നിന്നില്‍ നാഥാ..

ആകുല ചിന്തകള്‍ ഏറിടും വേളയില്‍
ആശ്വസിച്ചിടുവാന്‍ നീ മതിയേ
നിന്നരികില്‍ വരും നേരത്തില്‍ തീരുമേ
എന്‍ ദു:ഖം ഭാരം വേദനകള്‍

ആലാപനം: എലിസബത്ത്‌ രാജു

Share/Bookmark

Most Popular

To Top