സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചു

സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചു
സ്വന്ത ചുമലില്‍ ഇതാ, ദിനവും വഹിച്ചിടുന്നു

ശോധനയേറിടുമ്പോള്‍ സാന്ത്വന വാക്ക് ചൊല്ലും
വ്യാകുല നേരമതില്‍ ചരുവാന്‍ യേശു മാത്രം

ഹൃദയം തകര്‍ന്നിടുമ്പോള്‍ മുറിവുകള്‍ കെട്ടിത്തരും
തടങ്കല്‍ നേര്‍വീഥിയാക്കുമെന്നേശു

ആപത്തു വേളകളില്‍ ആശ്വാസമരുളിത്തരും
ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍ കരങ്ങളില്‍ വഹിക്കുന്നെന്നേശു

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്

ആലാപനം: ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

Share/Bookmark

Scroll to Top