സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
നാഥന്‍ നാള്‍തോറും ചെയ്ത
നന്മകളെ ഓര്‍ത്തു
പാടുക നീ എന്നും മനമേ
അമ്മയെപ്പോലെ താതന്‍
തലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാം
തന്റെ മാറില് ദിനം ദിനമായ്
തന്റെ മാറില് ദിനം ദിനമായ്
കഷ്ടങ്ങള്‍ ഏറിടിലും
എനിക്കേറ്റം അടുത്ത തുണയാം
ഘോര വൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
ഭാരത്താല്‍ വലഞ്ഞിടിലും
തീരാ രോഗത്താല്‍ അലഞ്ഞിടിലും
പിളര്‍ന്നിടുമോരടിപ്പിണരാല്‍
തന്നിടുമേ രോഗ സൌഖ്യം
ആലാപനം: ബിനോയ് ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍