സ്തുതി ചെയ്വിന് യേശുവിനെ
അതി വന്ദിതനാമവനെ
ദൈവമക്കളെല്ലാവരുമേ
അതി വന്ദിതനാമവനെ
ദൈവമക്കളെല്ലാവരുമേ
ദിവ്യഭക്തി നിറഞ്ഞകമേ
അവന് മേദിനിയില്‍ വന്നു
പുരി ബേതലെഹേം തുടങ്ങി
ഗിരി കാല്‍വരിയില്‍ വരെയും
അതിവേദനകള്‍ സഹിച്ചു
തിരു ജീവനെ ആടുകള്‍ക്കായ്
തരുവാന്‍ മനസായവനാം
ഒരു നല്ലിടയന് ദയയെ
കരുതിടുക നാം ഹൃദയേ..
സ്തുതിസ്തോത്രങ്ങള്‍ സ്വീകരിപ്പന്
അവന് മാത്രമേ മൂവുലകില്‍
ഒരു പാത്രമായ് ഉള്ളറികില്
സര്വഗോത്രവുമേ വരുവിന്‍
രചന: ടി. കെ. സാമുവേല്‍
ആലാപനം: കെസ്റ്റര്‍