സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന ദൈവ കുഞ്ഞാടിനെ
കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍
തന്‍ ജനത്തിന്‍ കരച്ചില്‍ – കരളലിഞ്ഞു കേള്‍ക്കും കാത് ഉള്ളോന്‍
ലോക പാപ ചുമടിനെ ശിരസുകൊണ്ട് ചുമന്നൊഴിപ്പതിനു
കുരിശെടുത്ത് ഗോല്‍-ഗോഥാവില്‍ പോയോനെ
മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍
ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴും ഏക നായകന്‍
നമ്മെ സ് നെഹിച്ചവാന്‍ തിരു ചോരയില്‍ കഴുകി
നമ്മെയെല്ലാം ശുദ്ധീകരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
വലിയ ദൈവ ദൂതന്റെ ശബ്ദവും – ദൈവ കാഹളവും
തന്റെ വിളിയോടിട കലര്‍ന്നു മുഴങ്ങവേ
വാന ലോകത്തില്‍ നിന്നേശു
ജ്വലിക്കും അഗ്നി മേഘത്തില്‍ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍ , തന്‍ മക്കള്‍ ആനന്ദിക്കും
രചന: യുസ്തുസ് ജോസഫ്
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: വി. ജെ പ്രതീഷ്
