K G Markose

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍
യേശു രാജാധി രാജാവിനെ
ഈ പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍
എന്റെ ഉള്ളതില്‍ വന്നതിനാല്‍

ആഹാ! ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗീയ സന്തോഷമേ
പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍
എന്റെ ഉള്ളതില്‍ വന്നതിനാല്‍

അവന്‍ വരുന്ന നാളില്‍ എന്റെ കരം പിടിച്ചു
തന്റെ മാറോടണച്ചിടുകില്‍
ആ സംഘമതില്‍ അന്ന് കര്‍ത്തനുമായ്‌
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍

എന്‍ പാപങ്ങളെ മൊത്തം കഴുകിടുവാന്‍
തന്‍ ജീവനെ നല്കിടുവാന്‍
വീണ്ടും വന്നിടുമേ മേഘ വാഹനത്തില്‍
കോടാ കോടി തന്‍ ദൂതരുമായ്‌

ആലാപനം: മാര്‍ക്കോസ്

The Latest

To Top