M E Cheriyan

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേവന് പാടിടുവിന്‍
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍

ദേവാധി ദേവനീ പാരില്‍ വന്നു, പാപിയെ തേടി വന്നു
വല്ലഭനായ്‌ മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ്‌

തിരുക്കരങ്ങള്‍ നിരത്തിവച്ചു താരകങ്ങള്‍ ഗഗനേ
ഒരുക്കിയവന്‍ നമുക്കു രക്ഷാ മാര്‍ഗമതിനു മുന്നേ

ധ്യാനിക്കുവിന്‍ തന്‍ കൃപകള്‍ പുകഴ്ത്തുവിന്‍ തന്‍ ക്രിയകള്‍
മാനിതനാം തന്‍ നാമ മഹിമകള്‍ വര്‍ണിക്കുവിന്‍

രചന: എം. ഇ. ചെറിയാന്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

Most Popular

To Top