സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേ

സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേ
ഇതുപോല്‍ സ്വജീവന്‍ തന്നോരാത്മ സ്നേഹിതന്‍ വേറാരിനി?

മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യുഭീതി തീര്‍ത്ത നാഥനെ

ദിനവും മനമേ തത്സമയം വന്‍കൃപകള്‍ പ്രാപിപ്പാന്‍
അതിധൈര്യമായ് കൃപാസനത്തിന്‍ അന്തികത്തില്‍ ചെന്നു നീ..

ആലാപനം‌: ചാര്‍ളി സാം ബാബു

Share/Bookmark

Scroll to Top