സ്തുതിഗീതങ്ങള്‍ ആലപിക്കും

സ്തുതിഗീതങ്ങള്‍ ആലപിക്കും
തിരു നാമ മഹത്വത്തിനായ്
യേശുവേ രക്ഷകാ
നിന്റെ നാമം ഞങ്ങള്‍ക്കാശ്രയം

ദിനം തോറും നിന്‍ ദാനങ്ങളാല്‍
നിറയ്ക്കേണമേ ഞങ്ങളെ നീ
തിരുഹിതമതുപോല്‍ നടന്നിടുവാനായ്
കനിവേകിടണേ നിന്റെ കാരുണ്യത്താല്‍

അഴലേറുമീ ജീവിതത്തില്‍
പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍
വഴി കാട്ടിടണേ തുണച്ചിടണമേ
കനിവോടടിയങ്ങളെ കാത്തിടണേ

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല
സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top