സ്തുതികളുണര്‍ത്തും എന്നന്തരംഗം
സ്തുതികളുണര്‍ത്തുന്നു വീണ്ടും
വാനവും ഭൂമിയും എന്നെയും സൃഷ്ടിച്ച
ദൈവ പിതാവേ നിനക്ക് സ്തുതി..
ഉന്നതി വിട്ട ദേവാധിദേവാ
വന്നിത വല്ലഭ മനുസുതനേ..
നന്ദി നിറഞ്ഞൊരു ഹൃദയവുമായ്
വന്നിടുന്നു നിന്‍ സവിധമതില്‍
നിന്‍ സന്നിധാനം മോഹനമെന്നെന്നും
രമ്യം മനോഹരം വര്‍ണനാതീതം
എന്‍ ദു:ഖമെല്ലാ മകറ്റുന്ന ദേവാ
എന്നഭയം നിന്‍ സന്നിധാനം
പരമഗുരോ നിന്‍ തിരു സന്നിധൌ ഞാന്‍
വാണിടുമെന്നും ആമോദമായ്
പാടും നിന്‍ ജനമന്നൊരു നാളില്‍ നാഥാ…
ഹല്ലേലുയ്യ.. ഹല്ലേലുയ്യ..
രചന: ഐസക് മണ്ണൂര്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍