Kuttiyachan

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുക

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുക
ശാലേം രാജനിതാ വരുവാറായ്‌
ശീലഗുണമുള്ള സ് നേഹ സ്വരൂപന്‍
ആകാശ മേഘത്തില്‍ എഴുന്നള്ളി വരുമേ

പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോം
കൂരിരുള്‍ നാളുകള്‍ അടുത്തടുത്തെ
ഝടുതിയായ് ജീവിതം പുതുക്കി നിന്നിടുകില്‍
ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം

കഷ്ടയില്ലാത്ത നാള് വന്നടുത്തെ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ട ലോകത്തെ വെറുത്തു വിട്ടിടുകില്‍
ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം

അന്ധതയില്ലാത്ത നാള് വന്നടുത്തെ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാര പ്രഭു വെളിപ്പെടും മുന്‍പേ
സന്തോഷ മാര്‍ഗത്തില്‍ ഗമിചിടുമേ നാം

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top