K G Markose

സര്‍വ്വവും യേശു നാഥനായ്

സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ് നേഹമോടെ ഞാന്‍

എന്റെ ദേഹവും എന്റെ ദേഹിയും
നീയെനിക്ക് തന്നതൊക്കെയും

എന്റെ ജീവനും എന്റെ സ് നേഹവും
എന്റെ ചിന്തയും എന്റെ ബുദ്ധിയും
നീയെനിക്ക് തന്നതൊക്കെയും

എന്റെ ഹൃത്തടം എന്റെ മാനസം
എന്റെ ഇച്ഛയും എന്‍ പ്രതീക്ഷയും
നീയെനിക്ക് തന്നതൊക്കെയും

എന്റെ ശക്തിയും എന്റെ സിദ്ധിയും
എന്റെ സൌഖ്യവും എന്റെ രോഗവും
നീയെനിക്ക് തന്നതൊക്കെയും

എന്റെ ദു:ഖവും എന്റെ മോദവും
എന്റെ ആശയും എന്‍ നിരാശയും
നീയെനിക്ക് തന്നതൊക്കെയും

എന്റെ ആധിയും എന്റെ വ്യാധിയും
എന്റെ ഭാവിവും എന്റെ ആയുസ്സും
നീ എനിക്ക് തരുന്നതൊക്കെയും

ആലാപനം: കെ. ജി. മാര്‍ക്കോസ്

Most Popular

To Top