സര്‍വേശ്വരാ നിന് സാമീപ്യ ലഹരിയില്‍
സര്‍വം മറന്നിന്നു പാടുന്നു ഞാന്‍
സീമകളില്ലാതെ സ്നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍
സര്‍വം മറന്നിന്നു പാടുന്നു ഞാന്‍
സീമകളില്ലാതെ സ്നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍
ഒരിക്കലുമെന്നെ പിരിയില്ലെന്ന്
ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍
ഓമനമുഖമെന്റെ ഉള്ളത്തില്‍ എന്നും
ഓര്‍മയില്‍ ഓളങ്ങളായ്
വൈരൂപ്യങ്ങളില് കൊത്തിയെടുത്തൊരു
പണിതീരാത്ത ശില്പം ഞാന്‍
തിരുക്കരത്താല്‍ എന്നെ പണിയേണമേ
തവ സാദൃശ്യം പകരേണമേ
ആലാപനം: മാത്യു ജോണ്‍
ആലാപനം: ശ്രുതി ആന്‍ ജോയ്