സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണം

സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണം
സര്‍വ്വേശന്‍ തന്നുടെ സേവയ്ക്കായുള്ള ദിവ്യ സമര്‍പ്പണം

തന്നുടെ ജീവനെ തന്നു ബലിയായ്‌
കുരിശില്‍ മരിച്ചു ദേവേശന്‍
മാനവ രക്ഷക്കായ്‌ ജീവനെ അര്‍പ്പിച്ച
യേശുവിനായുള്ള സമര്‍പ്പണം

നിമിഷങ്ങള്‍ തോറും പാപാന്ധകാരത്തില്‍
നീറിക്കഴിയുന്നു ജനകോടികള്‍
നീയെന്തു ചെയ്യുന്നു സോദരാ കര്‍ത്തനെ
മനുജര്‍ക്ക് നല്‍കാന്‍ സമര്‍പ്പിക്കുമോ?

Scroll to Top