Chris Samuel

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍
അന്തമില്ലാ മോദത്തോടെ സങ്കീര്‍ത്തനമോതുവിന്‍
അന്തരംഗമാകെ കവിഞ്ഞാത്മാവാല്‍ നിറയട്ടെ
വന്ദ്യാ, വല്ലഭാ, പിതാവേ തിരുനാമം വാഴട്ടെ!

പാപ നരകുലത്തെ നീ സ്വന്തമായ് വീണ്ടെടുക്കാന്‍
ശാപ മരക്കുരിശേന്തി യാഗമായ്‌ തീര്‍ന്നതാല്‍
പാപ നരകത്തില്‍ നിന്നും മാനവരെ രക്ഷിച്ചു
ആപത്തൊഴിഞ്ഞവരെന്നും തിരുനാമം വാഴ്തട്ടെ

വാനിലെന്‍ ജീവിക്കുന്ന ജയവീരന്‍ യേശുവേ
വാനമേഘാരൂഡനായ് മദ്ധ്യവാനില്‍ വരണേ..
വാഞ്ചയോടിരിക്കുന്ന കാന്തയാം സഭയോ
വാനഗൃഹം പൂകാന്‍ ആശയോടിരിപ്പൂ

രചന: ക്രിസ് സാമുവേല്‍
ആലാപനം: മാത്യു ജോണ്‍
Share/Bookmark

The Latest

To Top