സത്യ സഭാപതിയെ, സ്തുതി തവ-
നിത്യ ദയാ നിധിയെ
തിരുവടി തേടി വരുന്നിതാ ഞങ്ങള്‍
ഇരുകൈ കൂപ്പി വീണു തൊഴുന്നേന്‍ ..
പാപ നാശക ദേവകുമാരാ
പതിതര്‍ക്ക് പാരില്‍ അവലംബം നീയെ
നിന്‍ തിരു നാമം എന്തഭിരാമം
നിന്‍ മഹാ സ് നേഹം സിന്ധു സമാനം..
മനുഷ്യനായി കുരിശതില്‍ നരര്‍ക്കായ്
മരിച്ചുയിര്‍ത്തെഴുന്നു വാഴും വിജയി നീ
മഹിയില്‍ വീണ്ടും വരുന്നവന്‍ നീയെ..
മലിനത നീക്കി വാഴ് വതും നീയെ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: കെസ്റ്റര്‍