സഞ്ചാരിയേ ..

സഞ്ചാരിയേ ..
കണ്ണാകെ കണ്ണീരാല്‍
കടലില്‍ നീ മുങ്ങിടുന്നോ ?
നീയണയൂ യേശുവിങ്കല്‍ ..
നിന്റെ ഭാരമോ താങ്ങുമേ..
നാഥന്‍ താങ്ങുമേ ..

നിന്നെ സ്നേഹിച്ചു യേശു ഭൂവതില്‍ വന്നു
ക്രൂശില്‍ മരിച്ചു നിന്നെ വീണ്ടെടുക്കുവാന്‍
സ്നേഹമോടെ നിന്നെ വിളിച്ചിടുന്നു
സ്വന്തമാക്കാന്‍ കാത്തിടുന്നു
വന്നിടുകില്‍ നിന്നെ തന്റേതാക്കും
തന്നരികില്‍ ചേര്‍ത്തണയ്ക്കും

സ്വപ്നങ്ങളെല്ലാം ഒന്നേ തകര്‍ന്നിടുമ്പോള്‍
ഏകനായ് ഭൂവില്‍ നീ അലഞ്ഞിടുമ്പോള്‍
വന്നിടുക യേശുവിങ്കല്‍ കണ്ണീരെല്ലാം തുടയ്ക്കുമവന്‍
സ്നേഹവാനാം നിത്യ ദൈവമവന്‍
നിന്നുടെ ജീവന്റെ ഉടയോനവന്‍

ആലാപനം: ഷിബു ജോസ്
Share/Bookmark

Scroll to Top