സങ്കടത്തില്‍ നീയെന്‍ സങ്കേതം
സന്തതമെന്‍ സ്വര്‍ഗ്ഗ സംഗീതം
സര്‍വ്വ സഹായി നീ സത്ഗുരു നാഥന് നീ
സര്‍വ്വാംഗ സുന്ദരനെന്‍ പ്രിയനും നീ
അടിമ നുകങ്ങളെ അരിഞ്ഞു തകര്‍ത്തു
അഗതികള്‍ തന്നുടെ അരികില്‍ നീ പാര്‍ത്തു
അടിയനെ നിന് തിരു കരുണയിലോര്‍ത്തു
അരുമയില്‍ പിളര്‍ന്നൊരു മാറില്‍ നീ ചേര്‍ത്തു
മരുവിടമാമിവിടെന്തൊരു ക്ഷാമം
വരികിലും നിന് പദം എന്തഭിരാമം
മരണ ദിനം വരെ നിന് തിരു നാമം
ധരണിയിലടിയനതൊന്നു വിശ്രാമം
വിവിധ സുഖങ്ങളെ വിട്ടു ഞാനോടും
വിമല മനോഹരം നിന് പദം തേടും
വിഷമത വരികിലും പാട്ടുകള്‍ പാടും
വിജയത്തിന് വിരുതുകള്‍ ഒടുവില്‍ ഞാന്‍ നേടും
രചന: എം. ഇ. ചെറിയാന്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍