K V Simon

ശൂലമിയാള്‍ മമ മാതാവേ

ശൂലമിയാള്‍ മമ മാതാവേ
ശാലേം നായകന്‍ നമ്മള്‍ പിതാവേ
നാമെല്ലാവരും തന്‍ മഹിമാവേ
തന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ

ലോകമതിന്‍ തുടസ്സത്തിനു മുന്‍പേ
നാഥാ ഞങ്ങളെയോര്‍ത്ത നിന്‍ അന്‍പേ
അന്ത്യയുഗം വരെയുമായതിന്‍ പിന്‍പേ
ഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ

ഞങ്ങളീ ഭൂമിയില്‍ വാഴുമെന്നാളും
നിന്നുടെ മഹത്വത്തിനായ് ശ്രമമാളും
ഭൌമിക സുഖം നേടിടുന്നതെക്കാളും
നിന്നെയോര്‍ത്താനന്ദിക്കും ഉയിര്‍പോകുമ്പോഴും

രചന: കെ. വി. സൈമണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top