Annamma Mamman

ശുദ്ധര്‍ സ്തുതിക്കും വീടേ

ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവ മകള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ

വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
എന്ന് ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ

മുത്തിനാല്‍ നിര്‍മ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ

അന്ധതയില്ല നാടെ ദൈവ –
തേജസ്സാല്‍ മിന്നും വീടെ – തവ വിളക്കാം
ദൈവത്തിന്‍ കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാന്‍

കഷ്ടതയില്ല നാടെ
ദൈവഭക്തരിന്‍ വിശ്രമമെ
പുകള്‍ പെരുകും പുത്തന്‍ യെരുശലെമേ
തിരുമാര്‍വില്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ

ശുദ്ധവും ശുഭ്രവുമായുള്ള
ജീവജല നദിയില്‍
ഇരുകരയും – ജീവ വൃക്ഷഫലങ്ങള്‍
പരിലസിക്കും ദൈവത്തിനുദ്യാനമേ

കര്‍ത്തൃ സിംഹാസനത്തിന്‍
ചുറ്റും വീണകള്‍ മീട്ടീടുന്ന
സുര വരരെ – ചേര്‍ന്നങ്ങു പാടിടുവാന്‍
മോദം പാരം വളരുന്നഹൊ

വരികള്‍ വിക്കി ഗ്രന്ഥശാലയില്‍ നിന്നു

രചന: അന്നമ്മ മാമന്‍
ആലാപനം: എലിസ സാബു

The Latest

To Top