M E Cheriyan

ശാശ്വതമായ വീടെനിക്കുണ്ട്

ശാശ്വതമായ വീടെനിക്കുണ്ട്
സ്വര്‍ഗ്ഗ നാടതിലുണ്ട് – കര്‍ത്താവൊരുക്കുന്നുണ്ട്

പാപമാ നാട്ടിലില്ല ഒരു ശാപവുമവിടെയില്ല
നിത്യ സന്തോഷം ശിരസ്സില്‍ വഹിക്കും
ഭക്ത ജനങ്ങളുണ്ട്‌ – ഹല്ലെലുയ്യ

ഇരവു പകലെന്നില്ല അവിടിരുളൊരു ലേശമില്ല
വിതറിടും വെളിച്ചം നീതിയിന്‍ സൂര്യന്‍
അതുമതി ആനന്ദമായ്‌ – ഹല്ലെലുയ്യ

ഭിന്നത അവിടെയില്ല കക്ഷി ഭേദങ്ങള്‍ ഒന്നുമില്ല
ഒരു പിതൃ സുതരായ്‌ ഒരുമിച്ചു വാഴും
അനുഗ്രഹ ഭവനമതാം – ഹല്ലെലുയ്യ

ഏഷണി അവിടെയില്ല കള്ള വേഷങ്ങള്‍ ഏതുമില്ല
സ് നേ ഹത്തിന്‍ കൊടിക്കീഴു ആനന്ദമോടെ
വാഴുന്നു ദൈവ ജനം – ഹല്ലെലുയ്യ

വഴക്കുകള്‍ ഒന്നുമില്ല പണിമുടക്കുകള്‍ വരികയില്ല
മനുഷ്യരില്‍ ദരിദ്രര്‍ ധനികരെന്നില്ല
ഏക ശരീരമവര്‍ – ഹല്ലെലുയ്യ

കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല
അരുമയോടേശുവിന്‍ അരികില്‍ നാം നിത്യം
ഒരുമിച്ചു വാഴുകയാം – ഹല്ലെലുയ്യ


രചന: എം. ഇ. ചെറിയാന്‍

The Latest

To Top