K V Simon

വേദവിഹാരം – മഹാകാവ്യം – കെ. വി. സൈമണ്‍

മലയാളമണ്ണില്‍ ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധേയനായ ക്രൈസ്തവ സാഹിത്യ പ്രതിഭയായിരുന്നു മഹാകവി കെ. വി. സൈമണ്‍. ഇടയാറന്മുള കുന്നുംപുറത്ത് ഭവനത്തില്‍ 1883 ല്‍ പിറന്നു വീണ സൈമണ്‍ ചെറുപ്പംമുതലേ സംഗീത-സാഹിത്യാദി കലകളില്‍ അതീവ തല്പരനും സമര്‍ത്ഥനും ആയിരുന്നു. ബാല്യത്തില്‍ തന്നെ യേശുക്രിസ്തുവിനെ സ്വീകരിച്ച അദ്ദേഹം തന്റെ കഴിവുകള്‍ മുഴുവന്‍ ദൈവത്തിനു വേണ്ടി സമര്‍പ്പിച്ചു. അങ്ങനെ ദൈവത്തിനു വേണ്ടി വളരെയധികം പ്രയോജനപ്പെട്ട ഒരു വ്യക്തിയായിത്തീര്‍ന്നു.

ബൈബിളിലെ ഒന്നാം പുസ്തകമായ ഉല്പത്തി പുസ്തകം മഹാകാവ്യമായി അവതരിപ്പിച്ച “വേദവിഹാരം” എന്ന കൃതിയാണ് അദ്ദേഹത്തെ ‘മഹാകവി’ എന്ന സ്ഥാനത്തിനു അര്‍ഹനാക്കിയത്. 1929 ല്‍ രചിച്ച ഈ മഹത്കൃതി അനേക സാഹിത്യ പുംഗവന്മാരുടെ പ്രശംസയ്ക്കും ആസ്വാദനത്തിനും അംഗീകാരത്തിനും കാരണമായിട്ടുണ്ട്. സാഹിത്യ രചനയില്‍ തനിക്കുണ്ടായിരുന്ന അത്യപൂര്‍വമായ കഴിവിനെ അപ്പാടെ ഈ കൃതിയില്‍ കാണാം – സാധാരണക്കാര്‍ക്ക് ആസ്വദിക്കുവാന്‍ അല്പം പ്രയാസമാണ് എങ്കിലും.

താരതമ്യേന അല്പകാലമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും അല്പമല്ലാത്ത ഈടുറ്റ സംഭാവനകളാണ് മഹാകവി മലയാള ക്രൈസ്തവ ലോകത്തിനു സമ്മാനിച്ചിട്ടുള്ളത്. മഹാകവി കെ. വി. സൈമണ്‍ – ന്റെ ലഘു ജീവ ചരിത്രം ഇവിടെ വായിക്കാം.

വേദവിഹരത്തെ ആസ്പദമാക്കി ഈ ഓഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത് തെക്കേല്‍ പബ്ലിക്കേഷന്‍സ്. വീഡിയോ എഡിറ്റിംഗ്: അനീഷ്‌ ഹൂസ്റ്റണ്‍

രചന: മഹാകവി കെ. വി. സൈമണ്‍
ആലാപനം: ശ്രീമന്ദിരം രാജലക്ഷ്മി
സംഗീതം: പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, പാലാ ഉഷാകുമാരി
Share/Bookmark

Most Popular

To Top