Uncategorized

വെള്ളത്തില്‍ വെറുമൊരു

വെള്ളത്തില്‍ വെറുമൊരു കുമിള പോലെ
വെളുക്കുമ്പോള്‍ വിരിയുന്ന മലരു പോലെ
മനുജാ നിന്‍ ജീവിതം ക്ഷണികം നിന്‍ ജീവിതം
മരണം വരും നീ മാറിടും
ഇതു ക്ഷണികം ക്ഷണികം ക്ഷണികം..

വിളിക്കാതെ വരുന്നൊരു അതിഥിയെപ്പോല്‍
വിഷമത്തിലാക്കുന്ന മരണം വരും
നിനച്ചിരിക്കാത്തൊരു നാഴികയില്‍
നിന്നെ തേടി മരണം വരും

പണ്ഡിത പാമര ഭേദമെന്യേ
പണക്കാര്‍ പാവങ്ങള്‍ ഭേദമെന്യേ
പട്ടിണിയായാലും സമൃദ്ധിയിലും
പല പല സമയത്തായ് മരണം വരും

മണ്മയമാണ് ഈ ഉലകം
മറഞ്ഞിടും മനുജന്‍ മരണത്തിനാല്‍
മശിഹാ ഹൃത്തില്‍ വന്നിടുകില്‍
മനുജന്റെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണം

രചന: ജോയ് ജോണ്‍


ആലാപനം: ജോയ് ജോണ്‍ആലാപനം: നജിം അര്‍ഷാദ്
പശ്ചാത്തല സംഗീതം: അഫ്സല്‍

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍ തോമസ്‌

ആലാപനം: ബ്ലെസ്സണ്‍

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top