Johnson Peter

വെമ്പുന്നെന്നുള്ളം നിന്നോട് ചേരാന്‍

വെമ്പുന്നെന്നുള്ളം നിന്നോട്  ചേരാന്‍
ഇമ്പമാണേശുവേ തവമുഖദര്‍ശനം!

ഏറെ കൊതിപ്പൂ ഞാന്‍ നിന്‍ വാക്ക് കേള്‍ക്കുവാന്‍
വേറില്ല മോദം എന്‍ വാഴ്വതില്‍
നീറുമെന്‍ മാനസം കാണുന്നു സാന്ത്വനം
മാറാത്ത ദിവ്യ വചനത്തിങ്കല്‍

ഇത്രയും നാളുകള്‍ നിന്നുടെ സ്നേഹത്തിന്‍
പാത്രമായ് തീര്‍ന്നു ഞാന്‍ ഭാഗ്യവാനായ്
മിത്രമായ്‌ ഭൂമിയില്‍ നീ കൂടെയുള്ളത്
മാത്രമാണെന്നും എന്റെ ബലം! 

രചന: ജോയ് ജോണ്‍
ആലാപനം: ജോണ്‍സന്‍ പീറ്റര്‍

Share/Bookmark

The Latest

To Top