Biju John

വീടൊരുക്കി വേഗം വരും

വീടൊരുക്കി വേഗം വരും പോയത് പോല്‍ പ്രാണനാഥന്‍
വിണ്‍ മഹിമയേകി നമ്മെ തന്നരികില്‍ ചേര്‍ത്തിടുവാന്‍
തുമ്പമെല്ലാം അന്ന് മാറും കണ്ണുനീരും തോര്‍ന്നിടും
ഖിന്നതകള്‍ ഒന്നുമില്ലാതിമ്പമോടെ വാണിടും നാം

ദൈവത്തിന്‍ കാഹള ശബ്ദം വാനില്‍ നാം കേള്‍ക്കാരായ്‌
ദൂതന്മാര്‍ മീട്ടിടും വീണയിന്‍ നാദവും കേള്‍ക്കാറായ്‌
ശുദ്ധരെല്ലാം വാന മേഘെ പറന്നു പോകാറായ്‌
ഒരുങ്ങിടാം പ്രിയരേ നാം കാന്തന്‍ വരാറായ്‌

പൊന്‍ വെള്ളി കല്ലുകളാല്‍ നാം മണ്ണില്‍ ചെയ്ത വേലകള്‍ക്കെല്ലാം
നല്കും പ്രതിഫലം നാഥന്‍ മിന്നും കിരീടങ്ങളായ്
പുല്ലു മരം വൈക്കോല്‍ ഇവ വെന്തു പോയിടും
നല്ല വേല ചെയ്യണം നാം പ്രിയന്‍ വരാറായ്‌

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“ആനന്ദ ഗാനങ്ങള്‍ ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: വി. ജെ. മാത്യു
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ബിജു ജോണ്‍

The Latest

To Top