Raju Varghese

വിശ്വാസ നായകന്‍

വിശ്വാസ നായകന്‍ യേശുവെ നോക്കി
വിശ്വാസത്താല്‍ ഞാനും ജീവിക്കുന്നു
കാഴ്ചയാല്‍ ഒരുവന്‍ ജീവിപ്പതിലും
ശ്രേഷ്ഠമായ്‌ പോറ്റുന്നെന്നെ

ലോകം നല്‍കാത്ത ശാശ്വത ശാന്തി
വിശ്വാസ പാതയില്‍ ഉണ്ടെനിക്ക്
ഞാന്‍ ജീവിച്ചാലും മരിച്ചാലും
യേശു മതിയെനിക്ക്

വിശ്വാസത്തിന്‍ പരിശോധനയില്‍
വിശ്വാസം പോകാതെ ഇന്നോളവും
ഈ ദിവ്യ പാതയില്‍ അതിശയമായ്‌
വഴി നടത്തിടുന്നെന്നെ

അവിശ്വാസം ഏറിടും തലമുറയില്‍
വിശ്വാസ മഹാത്മ്യം കാത്തിടുവാന്‍
വിശ്വാസ വീരനായ്‌ അടരാടും ഞാന്‍
ജയമെനിക്കവകാശമേ

സ്വര്‍ഗീയ സുന്ദര സീയോനെന്റെ
നിത്യ സഭാഗ്യമാം വിണ്‍പുരമേ
വിശ്വാസ സേവനം തികഞ്ഞിടുമ്പോള്‍
സാനന്ദം ചേര്‍ന്നിടും ഞാന്‍

ആത്മാവില്‍ ആനന്ദ പരിപൂര്‍ണ്ണമാം
അനശ്വര വാസമതോര്‍ത്തിടുമ്പോള്‍
ആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നെ
അളവെന്യേ പെരുകിടുന്നെ

രചന: രാജു വര്‍ഗീസ്
ആലാപനം: വില്സ്വരാജ്
പശ്ചാത്തല സംഗീതം: തങ്കരാജ്

The Latest

To Top