വിശ്വാസ ജീവിത യാത്രയതില്‍

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. (സങ്കീര്‍ത്തനം: 46: 1)

കഷ്ടങ്ങളില്‍ ആശ്രയിക്കുവാനും പ്രത്യാശ വെക്കുവാനും വിശ്വസ്തനായ ഒരുവന്‍ ദൈവം മാത്രം ..

വിശ്വാസ ജീവിത യാത്രയതില്‍
പ്രത്യാശ നല്കിടുന്ന
വിശ്വാസ നായകന്‍ യേശുവിന്‍ കൂടെ
വിശ്വാസത്താല്‍ ഞാന്‍ നീങ്ങിടുന്നു

വാക്കു മാറാത്തവന്‍ എന്റെ രക്ഷകന്‍
തന്റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍
വാക്കു മാറാത്തവന്‍ എന്റെ രക്ഷകന്‍
വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍

അമ്മ തന്‍ മക്കളെ കരുതിടും പോല്‍
നിന്‍ ചിറകടിയില്‍ എന്നെ മറച്ചിടണേ
നിന്‍ തിരു വാഗ്ദത്തം നിറവേറ്റുവാന്‍
നിന്‍ ദയ എന്നില്‍ നീ പകര്‍ന്നിടണേ

കഷ്ടങ്ങളില്‍ അടുത്ത് നില്‍ക്കുന്നവന്‍
നഷ്ടങ്ങളില്‍ കൂടെ ഉള്ള നായകന്‍
ലോകരെല്ലാം എന്നെ തള്ളിടുമ്പോള്‍
നിന്‍ കരത്താലെന്നെ താങ്ങിടണേ

രചന: അനില്‍ മണ്ണില്‍

Scroll to Top