Uncategorized

വിശ്വാസികളേ വിശ്വാസികളേ

വിശ്വാസികളേ വിശ്വാസികളേ
ഉയര്‍ത്തിടുവിന്‍ ജയത്തിന്‍ കൊടികള്‍
എക്കാളം എക്കാളം ധ്വനിപ്പാന്‍ കാലമായ്‌
മല്‍ പ്രിയന്‍ വരുന്നു മല്‍ പ്രിയന്‍ വരുന്നു

നിരന്നിടുവിന്‍ നിരന്നിടുവിന്‍
പോര്‍ വീരരായ്‌ നാം സ്വര്‍ധീരരായ്‌ നാം
ധരിപ്പിന്‍ ധരിപ്പിന്‍ സര്‍വ്വായുധ വര്‍ഗ്ഗം
ആത്മാവില്‍ ധരിപ്പിന്‍ ആത്മാവില്‍ ധരിപ്പിന്‍

സത്യം കെട്ടുവിന്‍ സത്യം കെട്ടുവിന്‍
അരക്ക് കെട്ടുവിന്‍ കവചം ധരിപ്പിന്‍
രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിന്‍
ആത്മാവില്‍ ധരിപ്പിന്‍ ആത്മാവില്‍ ധരിപ്പിന്‍

പോരട്ടമുള്ളത് പോരട്ടമുള്ളത് ഈ
ലോകരോടല്ല ജഡികരോടല്ല
സ്വര്‍ല്ലോക സ്വര്‍ല്ലോക ദുഷ്ടാത്മ സേനയില്‍
ദുഷ്ടാത്മ സേനയില്‍..

ക്ഷീണം തീര്‍ന്നു പോം ക്ഷീണം തീര്‍ന്നുപോം
ക്ഷീണങ്ങള്‍ തീര്‍ന്നു പോം മല്‍പ്രിയന്‍ വരുമ്പോള്‍
ആനന്ദം ആനന്ദം നിത്യാന്ദം ഉണ്ട്
ജയം നമുക്കുണ്ട് ജയം നമുക്കുണ്ട്


പശ്ചാത്തല സംഗീതം: വിനോദ് ഹട്ടന്‍

The Latest

To Top