Binoy Chacko

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
പ്രിയന്‍ വരവിന് താമസം ഏറെയില്ല
തന്റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നു – ഒരുങ്ങിടാം

യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം
പല വ്യാധികളാല്‍ ജനം നശിച്ചിടുന്നു
രാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ – ഒരുങ്ങിടാം

കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍ വരെ ജനം
കണ്ണുനീര്‍ താഴ്‌വരയില്‍ അല്ലയോ
ഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിവിടെ – ഒരുങ്ങിടാം

ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍
ഭൂവില്‍ എന്ത് ഭവിക്കുമെന്നോര്‍ത്തു കൊണ്ടു
ജനം പേടിച്ചു നിര്‍ജീവര്‍ ആയിടുന്നെ – ഒരുങ്ങിടാം

ബുദ്ധിമാന്മാര്‍ പലര്‍ വീണിടുന്നെ
ദൈവ ശക്തി ത്യജിച്ചവര്‍ ഓടിടുന്നു
ലോക മോഹങ്ങള്‍ക്കധീനരായ്‌ തീരുന്നതാല്‍ – ഒരുങ്ങിടാം

മേഘാരൂഡനായ്‌ വന്നിടുമേ
പതിനായിരം പേരിലും സുന്ദരന്‍ താന്‍
തന്റെ കോമള രൂപം കണ്ടാനന്ദിപ്പാന്‍ – ഒരുങ്ങിടാം

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

The Latest

To Top