Uncategorized

വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം

വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം
ക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍
ആത്മ മാരി പെയ്യും ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനെയും തക്ക കാലത്തില്‍

കൊയ്ത്തു കാലത്തില്‍ നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും കൊണ്ടു വന്നിടും

വിതച്ചിടുക നാം സ് നേഹത്തിന്‍ അദ്ധ്വാനം
ഒരുനാളും വ്യര്‍ത്ഥം അല്ല ആകയാല്‍
എന്നും പ്രാര്‍ത്ഥിച്ചിടിന്‍ വേലയില്‍ നിന്നിടിന്‍
വിത്ത് നനച്ചിടിന്‍ കണ്ണുനീരിനാല്‍

വിതച്ചിടുക നാം വിതയ്ക്കുന്ന കാലം
അവസാനിച്ചിടും എത്ര വേഗത്തില്‍
ഇപ്പോള്‍ വിതക്കാതെ ഇരുന്നാല്‍ കൊയ്യാതെ
രക്ഷകന്‍ മുമ്പാകെ നില്ക്കും ലജ്ജയില്‍

വിതച്ചിടുക നാം ദിവ്യ സമാധാനം
മുളച്ചിടുവോളം ശൂന്യ ദേശത്തില്‍
മരുഭൂമി കാടും ഉത്സവം കൊണ്ടാടും
പര്‍വതങ്ങള്‍ പാടും ദൈവ തേജസ്സില്‍

വിതച്ചിടുക നാം വര്‍ദ്ധനയെ ദൈവം
നല്കും സര്‍വ്വ നേരം തന്‍ വന്‍ ശക്തിയാല്‍
വേനല്‍ക്കാലം വര്‍ഷം കാറ്റും ശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം ഭൂമി നില്ക്കും നാള്‍

രചന: വി. നാഗല്‍

The Latest

To Top