Binoy Chacko

വാഴ്ത്തുക നീ മനമേ

വാഴ്ത്തുക നീ മനമേ എന്‍ പരനെ
വാഴ്ത്തുക നീ മനമേ

വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തു
പാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു

നിന്നകൃത്യം പരനൊക്കെയും പോക്കി
തിണ്ണമായ്‌ രോഗങ്ങള്‍ നീക്കി നന്നാക്കി

നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു
നവ്യമാക്കുന്നു നിന്‍ യൌവനമിന്നു

മക്കളില്‍ കാരുണ്യം താതനെന്നോണം
ഭക്തരില്‍ വാല്‍സല്യവാനവന്‍ നൂനം

തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും
തന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും

നിത്യ രാജാവിവനോര്‍ക്കുകില്‍ സര്‍വ്വ
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ

രചന: കെ. വി സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ

The Latest

To Top