Charles John

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌
രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ

ഇല്ല നാളധികം പാരില്‍ നമുക്കിനിയും
വേല തികച്ചിടാം ലോകം ത്യജിച്ചിടാം
വരവിനായ്‌ എന്നും ഉത്സുകരായ്‌ നാം
ഒരുങ്ങിയുണര്‍ന്നിരിക്കാം

മണ്ണില്‍ നിലനില്‍ക്കും ഒന്നും നമുക്കില്ല
വിണ്ണിലൊരുക്കുന്ന വീട് നമുക്കുണ്ട്
വീണ്ടെടുപ്പിന്‍ നാള്‍ വേഗം വരുന്നു
വീട്ടില്‍ നാം ചേര്‍ന്നിടാറായ്‌

ശാലേം നഗരമതിന്‍ തങ്ക വീഥികളില്‍
ചേലെഴും പ്രിയന്റെ സ് നേഹ കൈകളില്‍ നാം
ചേര്‍ന്നു വിശ്രാമം നേടിടുമന്നു
തീര്‍ന്നിടുമാകുലങ്ങള്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: ജോസ് ലി അബ്രഹാം
പശ്ചാത്തല സംഗീതം: റെക്സണ്‍

Most Popular

To Top