വാനവും ഭൂമിയും ആകവേ നീങ്ങിടും
വാനവന്‍ തന്റെ വാക്കുകളോ
ന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടും
നൂനമതൊന്നു താന്‍ നിത്യ ധനം
സുസ്ഥിരമായൊരു വസ്തുവുമില്ലയീ
പ്രിഥ്വിയിലെങ്ങും മര്‍ത്ത്യനഹോ
ക്രിസ്തുവിലുണ്ട് സമസ്ത സൌഭാഗ്യവും
അസ്ഥിരമല്ലിതു നിശ്ചയമേ
വെള്ളിയും പൊന്നും അമൂല്യ നിക്ഷേപവും
ഉള്ളില്‍ വിശ്രാന്തി നല്കിടുമോ?
ഭള്ളിവയില്‍ വളര്‍ത്തുന്നത് മൌഡ്യമാം
തെല്ലിടക്കുള്ളിവ സ്വപ്ന സമം
ജീവനും ഭാഗ്യവും അക്ഷയ തേജസ്സും
ഏവനും ദാനമായ് ലഭിക്കും
കാല്‍വരി ക്രൂശില്‍ മരിച്ച ക്രിസ്ത്തേശുവിന്‍
പാവന നാമത്തില്‍ വിശ്വസിക്കില്‍
രചന: ഇ. ഐ. ജേക്കബ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍