വല്ലഭാ നിന്റെ കരുതല്‍ മതി
ഇനി എന്നുമീ ഭൂവതില്‍
എന്റെ ആകുലങ്ങലെല്ലാം
നിന്‍ പാദത്തില്‍ സമര്‍പ്പിക്കുന്നു
എനിയെന്തിനാകുലങ്ങള്‍
ഇനിയെന്തിനു വേദനകള്‍
വാക്കു മാറാത്തവന്‍ കൂടെയുള്ളതിനാല്‍
വേല തികപ്പാനായ് വെമ്പിടുന്നു
പാരിലിന്നു ഞാന്‍ പരദേശിയാകിലും
ലോകരെന്നെ ദുഷിച്ചിടിലും
പ്രാണ നാഥന്‍ ഇനിയെന്നും മതിയെനിക്ക്
ഈ പാരിതില്‍ താങ്ങുവനായ്
രചന: മഞ്ജു
ആലാപനം: ബിനു