George Peter

വല്ലഭനാം യേശുപരന്‍

വല്ലഭനാം യേശു പരന്‍
നല്ല സഹായകനാം
സുഖം ബലവും സമാധാനവും
സകലവും നമുക്കവനാം

ആധിയാലുള്ളം കലങ്ങിടിലും
വ്യാധിയാലേറ്റം നാം തളര്‍ന്നിടിലും
ഉറ്റവര്‍ എല്ലാരും കൈവിടിലും
മുറ്റിലും കാത്തവന്‍ നടത്തിടുമേ

സ്നേഹത്തിന്‍ ദീപം കൊളുത്തിടാം നാം
ജീവന്റെ സന്ദേശമുരച്ചിടാം നാം
പാപികളിന്‍ മനം തിരിഞ്ഞിടുവാന്‍
പ്രാര്‍ത്ഥനയില്‍ സദാ ഉണര്‍ന്നിടാം നാം

ആത്മാവില്‍ നിറഞ്ഞു ബലപ്പെടുവിന്‍
ദൈവഹിതം നമ്മള്‍ അറിഞ്ഞിടുവിന്‍
ഉന്നത ജീവിതം നയിച്ചിടുവിന്‍
മന്നവന്‍ വരവിനായ്‌ ഒരുങ്ങിടുവിന്‍

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

The Latest

To Top