വല്ലഭനാം മശിഹാ വരുന്നല്ലോ!
അല്ലലെല്ലാം അശേഷം തീരുമല്ലോ!!
ഹല്ലെലുയ്യ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താം
ആമോദമായി ആഘോഷമായി
രോഗം ശോകം ദു:ഖം ഭാരം എല്ലാം മാറുന്ന
നല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നെ –
ആശയാല്‍ വസിച്ചിടുന്നെ
ഓരോരോ ദിനങ്ങളും കഴിഞ്ഞിടുമ്പോള്‍
കര്‍ത്തന്‍ വരുന്ന നാളതും അടുത്തിടുന്നു
മഹാരാജന്‍ വാണിടുന്ന ദിനങ്ങള്‍ ഓര്‍ത്താല്‍
മരുഭൂവിന്‍ വാസമേതും നിസ്സാരമെന്നു –
എന്നുമേ നിസ്സാരമെന്നു
ഈ ലോകത്തിന്‍ ചിന്താകുലം ലേശമില്ലാതെ
പ്രത്യാശയാല്‍ ആനന്ദത്താല്‍ നിറഞ്ഞിടുന്നെ
ആലാപനം: കെസ്റ്റര്‍
രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍
ആലാപനം: അനീഷ്