George Peter

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍ നിന്നെ യേശു വിളിക്കുന്നിതാ
രക്ഷ തന്നിടുവാന്‍ മോക്ഷം നല്കിടുവാന്‍ യേശു ക്രിസ്തു വിളിക്കുന്നിതാ

വിണ്ണിന്‍ മഹിമ വിട്ടു മണ്ണിലിറങ്ങി ഘോര
ക്രൂശില്‍ മരിച്ചുയിര്‍ത്തു രക്ഷകന്‍ ജീവിക്കുന്നു

അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും
ആശ്വാസം നല്കിടുവാന്‍ യേശു വിളിക്കുന്നിതാ

സ്വര്‍ഗ്ഗത്തിന്‍ പാതയും താന്‍ സത്യവും ജീവനും താന്‍
ജീവന്റെ അപ്പവും താന്‍ ജീവനെ തന്നവന്‍ താന്‍

യേശുവിന്‍ പാദെ വീണു പാപങ്ങള്‍ ഏറ്റു ചൊന്നാല്‍
പാപ വിമോചനം താന്‍ തന്നിപ്പോള്‍ സ്വീകരിക്കും

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top